ലോ­ക കേ­രള സഭയ്ക്ക് നല്ല തു­ടർ‍­ച്ച ഉണ്ടാ­കും : മു­ഖ്യമന്ത്രി­


തിരുവനന്തപുരം : ലോക കേരള സഭയ്ക്ക് നല്ല തുടർ‍ച്ച ഉണ്ടാകുമെന്ന് സാംസ്കാരിക പ്രവർ‍ത്തകർ‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽ‍കി. ഇതിന് വേണ്ടി പ്രത്യേക സെക്രട്ടറിയേറ്റ് രൂപീകരിക്കും. വിദേശ ജോലിക്കാർ‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾ‍ കേന്ദ്രസർ‍ക്കാരുമായി ബന്ധപ്പെട്ട് പരിഹരിക്കാൻ ശ്രമിക്കും. കലാകാരന്‍മാരും സാഹിത്യകാരന്‍മാരും മുന്നോട്ടുവച്ച നിർ‍ദേശങ്ങൾ‍ സർ‍ക്കാർ‍ ഗൗരവപൂർ‍വ്വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ കലാസാംസ്കാരിക മേഖലയിൽ‍ പുതിയ ആശയങ്ങൾ‍ പ്രാവർ‍ത്തികമാക്കുന്നത് സംബന്ധിച്ച് കലാസാഹിത്യ രംഗത്തെ പ്രമുഖരുമായി ലോക കേരളസഭയുടെ ഇടവേളയിലാണ് മുഖ്യമന്ത്രി ചർ‍ച്ച നടത്തിയത്. കവി സച്ചിദാനന്ദൻ, ഓസ്കർ‍ അവാർ‍ഡ് ജേതാവ് റസൂൽ‍ പൂക്കുട്ടി, സിനിമാ താരങ്ങളായ രേവതി, ആശാ ശരത്, കലാകാരന്മാരായ റിയാസ് കോമു, പത്രപ്രവർ‍ത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ‍, നിലന്പൂർ ആയിഷ, മനുഷ്യാവകാശ പ്രവർ‍ത്തക സുനിതാകൃഷ്ണൻ തുടങ്ങിയവരാണ് തങ്ങളുടെ ആശയങ്ങൾ‍ പങ്കുവെച്ചത്. ലോക കേരള സഭ ഇന്ന് സമാപിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed