ആവേശമായി പാക്ട് ഓണാഘോഷം; രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു


പ്രദീപ് പുറവങ്കര

മനാമ: പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായ ജനപങ്കാളിത്തം കൊണ്ടും പാലക്കാട്ടുകാരുടെ പ്രവാസി സംഗമം കൊണ്ടും നാടിന്റെയാകെ ആഘോഷമായി മാറി. മനാമ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടന്ന വർണ്ണാഭമായ ഓണാഘോഷ ചടങ്ങിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു. പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു.

കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ ഓണാഘോഷ ചടങ്ങുകളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. മാനവസൗഹാർദ്ദവും എല്ലാവരെയും ഒന്നിച്ചു ചേർത്തുപിടിക്കണമെന്നുമുള്ള വിശാലമായ കാഴ്ചപ്പാടുമാണ് ഓണം നൽകുന്ന സന്ദേശമെന്നും, അത് തന്നെയാണ് ഇന്ത്യൻ ഭരണഘടനയും നമ്മെ ഓർമ്മിപ്പിക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. ബഹ്‌റൈനിലെ സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിൽ പാക്ട് നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണെന്നും, കേരളത്തിന്റെ പുരോഗതിയിൽ പ്രവാസികൾ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു.

അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി.യും സി.എം.എൻ ട്രസ്റ്റ്‌ ചെയർമാനുമായ പമ്പാവാസൻ നായർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ബഹ്‌റൈനിലെ ബിസിനസ്സ് രംഗത്തെ പ്രമുഖനായ വലീദ് ഇബ്രാഹിം കാനൂ, ഇന്ത്യൻ ക്ലബ്‌ പ്രസിഡന്റ് ജോസഫ് ജോയ്, പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ച് 'തരംഗ്' മ്യൂസിക് ബാൻഡ് അവതരിപ്പിച്ച കലാവിരുന്നുകളും അരങ്ങേറി. റൈറ്റ് ചോയ്സ് കാറ്ററേഴ്സ് ഒരുക്കിയ വിപുലമായ പാലക്കാടൻ ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. പ്രോഗ്രാം കൺവീനർമാരായ ദീപക് വിജയൻ, സതീഷ് കുമാർ ഗോപാലകൃഷ്ണൻ, കെ.ടി. രമേഷ്, മറ്റ് ഭാരവാഹികളായ ജഗദീഷ് കുമാർ, സൽമാനുൽ ഫാരിസ്, രവി മാരാത്ത്‌, സുധീർ, ഇ.വി. വിനോദ്, മൂർത്തി നൂറണി, രമ്യ ഗോപകുമാർ, അനിൽ കുമാർ, അശോക് മണ്ണിൽ, ഉഷ സുരേഷ്, ബാബു കൃഷ്ണൻ, രാമനുണ്ണി കോടൂർ, അനിൽ കുമാർ (കുട്ടൻ), ധന്യ രാഹുൽ, രമ്യ സുധി, ഷീബ ശശി എന്നിവരും കോർ കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. വനിതാ വിഭാഗം പ്രസിഡന്റ് സജിത സതീഷ് നന്ദി രേഖപ്പെടുത്തി.

article-image

dssasa

article-image

dsaadsdsaa

article-image

adsadsads

article-image

dsdsds

article-image

asasasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed