ബഹ്‌റൈനിൽ പ്രവർത്തനത്തിന്റെ 20 വർഷം പിന്നിട്ട് ലുലു ഗ്രൂപ്പ്; ആഘോഷങ്ങൾക്ക് ദാന മാളിൽ തുടക്കം


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ വിജയകരമായ പ്രവർത്തനത്തിന്റെ 20 വർഷങ്ങൾ പൂർത്തിയാക്കി ലുലു ഗ്രൂപ്പ്. ഉപഭോക്താക്കൾക്കും ബിസിനസ് സമൂഹത്തിനും രാജ്യത്തിനും നൽകിയ ഇരുപതാണ്ടുകളുടെ വികസനവും പങ്കാളിത്തവും ആഘോഷിക്കുന്ന വിപുലമായ ചടങ്ങുകൾക്ക് ലുലു ദാന മാളിൽ തുടക്കമായി. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, തൊഴിൽ, നിയമകാര്യ മന്ത്രി യൂസഫ് ബിൻ അബ്ദുൽഹുസൈൻ ഖലഫ്, വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫഖ്റു , ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫലി എം.എ എന്നിവരുടെ സാന്നിധ്യത്തിലാണ് വാർഷികാഘോഷങ്ങൾക്ക് തുടക്കമായത്.

article-image

ബഹ്‌റൈനിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ നിലവിൽ 13 സ്റ്റോറുകളുമായി രാജ്യത്തെ റീട്ടെയിൽ രംഗത്ത് പ്രമുഖ സ്ഥാനം വഹിക്കാൻ ലുലുവിന് സാധിച്ചു. സ്വദേശി ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ബഹ്‌റൈനി പ്രതിഭകളെ വളർത്തിയെടുക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, പ്രാദേശിക ഉൽപ്പാദകരുമായി സഹകരണം ശക്തമാക്കുക എന്നിവ ലുലുവിന്റെ പ്രധാന മുൻഗണനകളായിരുന്നു. നിലവിൽ 150-ലധികം ബഹ്‌റൈനി കമ്പനികളുമായും ചെറുകിട ഇടത്തരം സംരംഭങ്ങളുമായും സഹകരിച്ചു പ്രവർത്തിക്കുന്ന ലുലു, 'മേഡ് ഇൻ ബഹ്‌റൈൻ' ഉൽപ്പന്നങ്ങൾക്ക് വലിയ വിപണിയാണ് ഒരുക്കുന്നത്.

article-image

ഈ നാഴികക്കല്ലിൽ ബഹ്‌റൈൻ ഭരണ നേതൃത്വത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എം.എ നന്ദി രേഖപ്പെടുത്തി. "ബഹ്‌റൈന്റെ വികസന യാത്രയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ ദീർഘവീക്ഷണമുള്ള ഭരണ നേതൃത്വത്തോടും ബഹ്‌റൈനിലെ ജനങ്ങളോടും മനസ്സ് നിറഞ്ഞ നന്ദി അറിയിക്കുന്നു," അദ്ദേഹം പറഞ്ഞു. ഭാവിയിലും കൂടുതൽ നിക്ഷേപങ്ങൾ നടത്താനും കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ നൽകാനും പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കാനും ലുലു പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

ആഗോളതലത്തിലുള്ള സപ്ലൈ ചെയിൻ ശൃംഖല ഉപയോഗിച്ച് രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ലുലു എപ്പോഴും മുന്നിലുണ്ട്. കൂടാതെ, ബഹ്‌റൈനൈസേഷൻ നയം മുൻനിർത്തി തദ്ദേശീയർക്ക് മികച്ച തൊഴിലവസരങ്ങളും നേതൃസ്ഥാനങ്ങളും ലുലു നൽകിവരുന്നു. 'റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ' , കിരീടാവകാശിയുടെ ഇന്റർനാഷണൽ സ്‌കോളർഷിപ്പ് പ്രോഗ്രാം എന്നിവയുൾപ്പെടെയുള്ള സാമൂഹിക, ജീവകാരുണ്യ, കായിക മേഖലകളിലും ലുലു സജീവമായി പങ്കാളികളാകുന്നുണ്ട്.

'എല്ലാ ഇടനാഴികളിലും ലോകത്തെ ആഘോഷിക്കുന്നു' (Celebrating the World in Every Aisle) എന്ന പ്രമേയത്തിലാണ് 20-ാം വാർഷികാഘോഷങ്ങൾ നടക്കുന്നത്. ചടങ്ങിൽ എക്‌സ്‌പോർട്ട് ബഹ്‌റൈൻ പ്രതിനിധികളും ലുലു റീട്ടെയിൽ ഡയറക്ടർ ജൂസർ രൂപവാല ഉൾപ്പെടെയുള്ള ലുലു ഗ്രൂപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed