ബഹ്‌റൈൻ പ്രതിഭ അന്തർദേശീയ നാടക പുരസ്‌കാരങ്ങൾ വിതരണം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച അന്തർദേശീയ നാടക രചനാ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കണ്ണൂർ അഴീക്കോടൻ മന്ദിരത്തിലെ എ.കെ.ജി ഹാളിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എയും കേരള ബാങ്ക് വൈസ് ചെയർമാനുമായ ടി.വി. രാജേഷ് പുരസ്‌കാര വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.

2024-ലെ പുരസ്‌കാരം 'റിയലി സോറി ഇതൊരു ഷേക്‌സ്പിയർ നാടകമല്ല' എന്ന രചനയിലൂടെ ഡോ. ചന്ദ്രദാസും, 2025-ലെ പുരസ്‌കാരം 'തീമാടൻ' എന്ന നാടകത്തിലൂടെ രാജ്‌മോഹൻ നീലേശ്വരവും ഏറ്റുവാങ്ങി. ടി.വി. രാജേഷും പ്രശസ്ത നാടകകൃത്ത് കരിവെള്ളൂർ മുരളിയും ചേർന്ന് 25,000 രൂപയും വെങ്കല ശിൽപ്പവും അടങ്ങുന്ന ഉപഹാരം വിജയികൾക്ക് കൈമാറി. നാടക അവാർഡ് ഫലകം രൂപകൽപ്പന ചെയ്ത പ്രവീൺ രുഗ്മയ്ക്കുള്ള ഉപഹാരം പ്രതിഭ കലാ വിഭാഗം സെക്രട്ടറി ഷിജു പിണറായി നൽകി. അന്തരിച്ച നാടക കലാകാരൻ പപ്പൻ ചിരന്തനയുടെ സ്മരണാർത്ഥമാണ് പ്രതിഭ ഈ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.

രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.വി. നാരായണൻ സ്വാഗതം ആശംസിച്ചു. കരിവെള്ളൂർ മുരളി ആശംസാ പ്രസംഗം നടത്തി. കേന്ദ്ര കമ്മിറ്റി അംഗം മിജോഷ് മൊറാഴ നന്ദി രേഖപ്പെടുത്തി. രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, വൈസ് പ്രസിഡന്റ് റീഗ പ്രദീപ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. 2021-ൽ രാജശേഖരൻ ഓണത്തുരുത്തും (ഭഗവാന്റെ പള്ളി നായാട്ട്), തുടർന്ന് സതീഷ് കെ. സതീഷുമാണ് (ബ്ലാക്ക് ബട്ടർഫ്ലൈസ്) മുൻ വർഷങ്ങളിൽ ഈ അവാർഡിന് അർഹരായത്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed