കുഞ്ഞിന്റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം: കരിപ്പൂരിൽ പ്രവാസി പിടിയിൽ


ഷീബ വിജയൻ


കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം ഡി.ആർ.ഐ പിടികൂടി. റാസൽ ഖൈമയിൽ നിന്നുമെത്തിയ പൊന്നാനി സ്വദേശിയുടെ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.

കുഞ്ഞുങ്ങളുമായി എത്തുമ്പോൾ കസ്റ്റംസ് പരിശോധനയുണ്ടാകില്ലെന്ന ധാരണയിലാണ് ഇയാൾ കുഞ്ഞിനെ കരുവാക്കിയത്. ഇയാളുടെ ദേഹത്ത് ഒളിപ്പിച്ച മിശ്രിത രൂപത്തിലുള്ള സ്വർണവും ഡി.ആർ.ഐ കണ്ടെടുത്തു.

article-image

hffgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed