ഐ.സി.എഫിന്റെ 'ലൗ ലൈഫ്, നോ ഡ്രഗ്‌സ്' ലഹരി വിരുദ്ധ കാമ്പയിൻ; ബഹ്‌റൈനിൽ പ്രതിജ്ഞാ സംഗമം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: 'ലൗ ലൈഫ്, നോ ഡ്രഗ്‌സ്' എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് ബഹ്‌റൈൻ നാഷണൽ കമ്മിറ്റി പ്രതിജ്ഞാ സംഗമം സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും സാമൂഹിക ഇടപെടലുകളും ശക്തമാക്കുന്നതിനുള്ള വിവിധ കർമ്മപദ്ധതികളുടെ ഭാഗമായാണ് പരിപാടി നടത്തിയത്.
മനുഷ്യന്റെ ബുദ്ധിയെയും ശരീരത്തെയും സ്വപ്നങ്ങളെയും ബന്ധങ്ങളെയും തകർക്കുന്ന ലഹരിയുടെ മുഴുവൻ രൂപങ്ങളെയും നിരസിക്കാനും, വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ലഹരിമുക്തമാക്കാൻ സജീവമായി പ്രവർത്തിക്കാനും സംഗമത്തിൽ പങ്കെടുത്തവർ പ്രതിജ്ഞ എടുത്തു. ഫൈസൽ ചെറുവണ്ണൂർ ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ലഹരിക്കെതിരായ പോരാട്ടം ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും, ആരോഗ്യമുള്ള തലമുറയ്ക്കും സുരക്ഷിതമായ സമൂഹത്തിനുമായി ഓരോരുത്തരും ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും സംഗമം ആഹ്വാനം ചെയ്തു.
ഐ.സി.എഫ് നാഷണൽ, ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് അഡ്വ. എം.സി. അബ്ദുൽ കരീം ഹാജി, അബൂബക്കർ ലത്വീഫി, ശമീർ പന്നൂർ, സുലൈമാൻ ഹാജി, റഫീക്ക് ലത്വീഫി, ഉസ്മാൻ സഖാഫി, അബ്ദുറസാഖ് ഹാജി, ശംസുദ്ധീൻ സുഹ്‌രി, അബ്ദുസ്സമദ് കാക്കടവ് തുടങ്ങി നിരവധി സംഘടനാ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
aa

