സ്കൂൾ ബസ് ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസുകളുമായി ട്രാഫിക് ഡയറക്ടറേറ്റ്


പ്രദീപ് പുറവങ്കര

മനാമ: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി പൊതു, സ്വകാര്യ മേഖലയിലെ സ്കൂൾ ബസ് ഡ്രൈവർമാർക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഗതാഗത നിയമങ്ങളും സുരക്ഷിത യാത്രയ്ക്കുള്ള മാനദണ്ഡങ്ങളും പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും, സ്കൂൾ പരിസരങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.

നിയമാനുസൃതമായ വേഗത പാലിക്കുക, അനുവദിനീയമായ എണ്ണം യാത്രക്കാരെ മാത്രം കയറ്റുക, നിശ്ചിത പാർക്കിംഗ് സ്ഥലങ്ങൾ മാത്രം ഉപയോഗിക്കുക എന്നിവയുടെ പ്രാധാന്യം ഡയറക്ടറേറ്റ് ഓർമ്മിപ്പിച്ചു. കൂടാതെ ഗതാഗതം നിയന്ത്രിക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി കമ്മ്യൂണിറ്റി പോലീസ് ഉദ്യോഗസ്ഥരുമായും സ്കൂൾ ഗാർഡുകളുമായും സഹകരിച്ച് പ്രവർത്തിക്കാൻ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.

ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന്റെ അംഗീകൃത ലൈസൻസുള്ള ഡ്രൈവർമാരുടെ സേവനം മാത്രമേ വിദ്യാർത്ഥികളുടെ യാത്രയ്ക്കായി ഉപയോഗിക്കാവൂ എന്ന് രക്ഷാകർത്താക്കളോടും അധികൃതർ അഭ്യർത്ഥിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed