നേപ്പാളിന് കൈത്താങ്ങായി ഖത്തർ: അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ കാഠ്മണ്ഡുവിലെത്തിച്ചു


ഷീബ വിജയൻ


മിന്നൽപ്രളയത്തിൽ ദുരിതമനുഭവിക്കുന്ന നേപ്പാൾ ജനതയ്ക്ക് അടിയന്തര മാനുഷിക സഹായങ്ങളുമായി ഖത്തർ മുന്നോട്ടുവന്നു. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിൽ അടിയന്തര ദുരിതാശ്വാസ വസ്തുക്കളുമായി ഖത്തർ സായുധ സേനയുടെ വിമാനം കാഠ്മണ്ഡുവിലെത്തി. ഏകദേശം 52,000 പേർക്ക് ഉപകാരപ്പെടുന്ന രീതിയിൽ കുടിവെള്ള പമ്പുകൾ, ലൈറ്റിങ് സംവിധാനങ്ങൾ, ഭക്ഷണവസ്തുക്കൾ, ടെന്റുകൾ എന്നിവയാണ് എത്തിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ഖത്തറിന്റെ പ്രത്യേക സേനയും രംഗത്തുണ്ട്. നേപ്പാൾ വിദേശകാര്യ മന്ത്രിയെ വിളിച്ച് ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി അനുശോചനവും പിന്തുണയും അറിയിച്ചു.

article-image

afsdsdsdasds

You might also like

  • Lulu Exchange
  • Straight Forward

Most Viewed