പി.ജി.എഫ് ഓണാഘോഷവും വാർഷികവും ഒക്ടോബർ 2-ന്; സംഘാടക സമിതിയെ തിരഞ്ഞെടുത്തു


പ്രദീപ് പുറവങ്കര

മനാമ: നോർക്ക റൂട്ട്സിന്റെ അംഗീകാരമുള്ള പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ (PGF) വാർഷികവും ഓണാഘോഷവും ഒക്ടോബർ 2-ന് നടത്തുവാൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. സൽമാനിയ കെ സിറ്റി ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. രാവിലെ 10:30-ന് സാംസ്കാരിക പരിപാടികളോടെ ആരംഭിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഉച്ചയ്ക്ക് 1:00-ന് വിപുലമായ ഓണസദ്യയും ഉണ്ടായിരിക്കും.

ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ സമിതികളെയും കൺവീനർമാരെയും യോഗം തിരഞ്ഞെടുത്തു. വാർഷികാഘോഷ കൺവീനറായി ജെയിംസ് ഫിലിപ്പിനെയും, ജോയിന്റ് കൺവീനർമാരായി റോസ് ലാസർ , ജിഷ അനു വില്യം, അനന്തകൃഷ്ണൻ എന്നിവരെയും ചുമതലപ്പെടുത്തി. ഓണാഘോഷ കൺവീനർ കവിതാ ജ്യോതിഷാണ്. ജിഷ അനു വില്യം, രഞ്ജിത് ജോൺ, സജി കുമാർ എന്നിവരാണ് ഓണാഘോഷത്തിന്റെ ജോയിന്റ് കൺവീനർമാർ.

കലാപരിപാടികൾ, പുരസ്കാരദാനം, ഓണസദ്യ, സ്പോൺസർഷിപ്പ്, പബ്ലിസിറ്റി തുടങ്ങിയ ഉപവിഭാഗങ്ങളും രൂപീകരിച്ചു. ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത സംഘാടക സമിതി യോഗത്തിൽ പി.ജി.എഫ് പ്രസിഡന്റ് ബിനു ബിജു അധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ പ്രദീപ് പുറവങ്കര, അഡ്വൈസറി ബോർഡ് അംഗങ്ങളായ വിശ്വനാഥൻ ഭാസ്കരൻ, ബിജു തോമസ് എന്നിവരും സംസാരിച്ച യോഗത്തിൽ സെക്രട്ടറി ബിജു കെ.പി. സ്വാഗതം പറഞ്ഞു. ട്രഷറർ ജോസഫ് വി. മാത്യൂസ് നന്ദി രേഖപ്പെടുത്തി.

article-image

sdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed