തൃഷയ്‌ക്കെതിരായ അശ്ലീല പരാമർശം: ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ; പ്രതിഷേധവുമായി ഡിഎംകെ


പ്രദീപ് പുറവങ്കര

ചെന്നൈ: തമിഴ് ചലച്ചിത്രതാരം ത്രിഷയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ തമിഴ്‌നാട് പ്രതിപക്ഷ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ. കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെയാണ് ഉദയനിധി ത്രിഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗവും സ്ത്രീവിരുദ്ധ പരാമർശവും നടത്തിയത്. തുടർന്ന് നടൻ വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകം ദേശീയ വനിതാ കമ്മീഷന് നൽകിയ പരാതിക്കും സംസ്ഥാന വ്യാപകമായി ഉയർന്ന പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് നടപടി.

അറസ്റ്റ് ഭയന്ന് ഉദയനിധി സ്റ്റാലിൻ നേരത്തെ തന്നെ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. അതേസമയം, ഉദയനിധിയെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

article-image

fsdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed