ഐ.സി.എ.ഐ ബഹ്‌റൈൻ ചാപ്റ്റർ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു; വിനോദ് രാഠി ചെയർപേഴ്‌സൺ
പ്രദീപ് പുറവങ്കര
മനാമ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) ബഹ്‌റൈൻ ചാപ്റ്റർ 2026–27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. പ്രൊഫഷണൽ മികവ്, തുടർ പഠനം, സാമൂഹിക പങ്കാളിത്തം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്. മുൻകാല ഭാരവാഹികൾ, സന്നദ്ധപ്രവർത്തകർ, സ്പോൺസർമാർ, അംഗങ്ങൾ എന്നിവർ നൽകിയ പിന്തുണയ്ക്ക് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
സി.എ വിനോദ് രാഠിയാണ് പുതിയ ചെയർപേഴ്‌സൺ. സി.എ അഭിഷേക് ഗുപ്ത വൈസ് ചെയർപേഴ്‌സണായും സി.എ പങ്കജ് ജെയിൻ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സി.എ വിവേക് ത്രിവേദിയാണ് ട്രഷറർ. ജോയിന്റ് സെക്രട്ടറിയായി സി.എ അങ്കിത് അജ്മേറയും ജോയിന്റ് ട്രഷററായി സി.എ കൗശലേന്ദ്ര മംഗളൂനിയയും ചുമതലയേറ്റു.
സി.എ അനിമാ ജഗദീഷ്, സി.എ കാർത്തിക് ഖണ്ഡേൽവാൾ, സി.എ നികിത മോഹൻ, സി.എ വംശി കൃഷ്ണ, സി.എ നജ്‌ല മുബീൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
അംഗങ്ങൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകാനും, പ്രൊഫഷണൽ വളർച്ചയ്ക്ക് അനുയോജ്യമായ പരിപാടികൾ സംഘടിപ്പിക്കാനും ചാപ്റ്റർ പ്രതിജ്ഞാബദ്ധമാണെന്ന് പുതിയ ഭരണസമിതി വ്യക്തമാക്കി.
dsdf

