ബഹ്റൈൻ നോർത്തേൺ ഗവർണറേറ്റിൽ നിർദ്ധന കുടുംബങ്ങളുടെ വീടുകൾ പുനർനിർമിച്ചു


പ്രദീപ് പുറവങ്കര

മനാമ: നോർത്തേൺ ഗവർണറേറ്റിലെ കുറഞ്ഞ വരുമാനക്കാരായ അൻപതിലധികം കുടുംബങ്ങൾക്ക് ആശ്വാസമേകി ഭവന പുനരുദ്ധാരണ പദ്ധതി. കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളിൽ നിന്നും മഴയിൽ നിന്നും വീടുകളെ സംരക്ഷിക്കുന്നതിനും താമസസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി മുനിസിപ്പാലിറ്റി കാര്യ കർഷക മന്ത്രാലയം നടപ്പിലാക്കുന്ന 'ടൗൺസ് ആൻഡ് വില്ലേജസ് ഡെവലപ്‌മെന്റ്' പദ്ധതിയിലൂടെയാണ് വീടുകളുടെ അറ്റകുറ്റപ്പണികളും വാട്ടർപ്രൂഫിംഗും പൂർത്തിയാക്കിയത്.

കൗൺസിലർ അബ്ദുള്ള മുബാറക് ബെലാൽ അൽ ഖുബൈസി വ്യക്തമാക്കിയതനുസരിച്ച്, 2022 ഡിസംബർ മുതൽ ഇതുവരെ മണ്ഡലത്തിലെ 52 വീടുകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്. ഇതിന് പുറമെ സ്വകാര്യ വ്യക്തികളുടെയും ജീവകാരുണ്യ പ്രവർത്തകരുടെയും സാമ്പത്തിക സഹായത്തോടെ 10 വീടുകൾ കൂടി പൂർണ്ണമായി പുനരുദ്ധരിക്കാൻ സാധിച്ചു. സുരക്ഷിതവും സുസ്ഥിരവുമായ പാർപ്പിടം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.
നഗരസഭാ രേഖകൾ പ്രകാരം, തീപിടുത്തത്തിൽ തകർന്നവ ഉൾപ്പെടെ അറ്റകുറ്റപ്പണികൾ ആവശ്യമായിരുന്ന 16 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. കനത്ത മഴയിൽ നിന്നുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കാൻ 36 വീടുകളിൽ റെയിൻ ഇൻസുലേഷൻ (വാട്ടർപ്രൂഫിംഗ്) സൗകര്യവും ഒരുക്കി നൽകി.

article-image

csdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed