വ്യാജ വിനോദയാത്ര സംഘടിപ്പിച്ചു: ബഹ്‌റൈനിൽ ടൂറിസം ഏജൻസി അധികൃതർ പൂട്ടി മാറ്റി


പ്രദീപ് പുറവങ്കര

ആവശ്യമായ ലൈസൻസുകളും മുൻകൂർ അനുമതികളും ഇല്ലാതെ വിനോദയാത്രകൾ സംഘടിപ്പിച്ച യാത്രാ ഏജൻസിക്കെതിരെ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി കർശന നടപടി സ്വീകരിച്ചു. ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ച സ്ഥാപനം അധികൃതർ അടപ്പിച്ചു. സെക്യൂരിറ്റി ക്ലിയറൻസുകൾ പൂർത്തിയാക്കാതെ യാത്ര സംഘടിപ്പിച്ചതിനെ തുടർന്ന് ഏതാനും ബഹ്‌റൈൻ പൗരന്മാർക്ക് സിറിയയിൽ പ്രവേശിക്കാൻ കഴിയാതെ വന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ഉയർന്ന പരാതികളെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ടൂറിസം മേഖലയിൽ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അതോറിറ്റി അറിയിച്ചു.

article-image

erwerwers

You might also like

  • Lulu Exchange
  • Straight Forward

Most Viewed