ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി സൽമാനിയ ഏരിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി സൽമാനിയ ഏരിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് പുനഃസംഘടിപ്പിച്ചു. എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യുണിക്കോ ഗ്രൂപ്പ് മേധാവി ജയശങ്കർ വിശ്വനാഥൻ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

ഏരിയ യൂണിറ്റ് കൺവീനർ മണികണ്ഠൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ യൂണിറ്റ് സെക്രട്ടറി ദിലീപ് കുമാർ സ്വാഗതം ആശംസിച്ചു. എസ്.എൻ.സി.എസ് ചെയർമാൻ സുനിഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി, ഏരിയ യൂണിറ്റ് രക്ഷാധികാരി അജിത് കുമാർ, മെമ്പർഷിപ്പ് സെക്രട്ടറി ഷിബു രാഘവൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു. ഏരിയ യൂണിറ്റ് കോർഡിനേറ്റർ സുരേഷ് ബാബു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

ഉദ്ഘാടന ചടങ്ങിന് ശേഷം ഏരിയ യൂണിറ്റിലെ അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. തുടർന്ന് രാജേഷ് അവതരിപ്പിച്ച സോളോ സാക്സഫോൺ വാദനവും ഡി.ജെ അനി നയിച്ച ഡി.ജെ ഷോയും ചടങ്ങിന് വേറിട്ട അനുഭവമായി. ശിഖ ഷിബു, രാജേഷ് പേരുങ്കുഴി എന്നിവരായിരുന്നു പരിപാടികളുടെ അവതാരകർ.

article-image

fvcfvc

You might also like

  • Lulu Exchange
  • Straight Forward

Most Viewed