സുരക്ഷാ സിസ്റ്റം ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിയില്ല: ഉപഭോക്താവിന് തുക തിരികെ നൽകാൻ സെക്യൂരിറ്റി കമ്പനിക്ക് കോടതി ഉത്തരവ്


പ്രദീപ് പുറവങ്കര

മനാമ: വീടിന്റെ സർവൈലൻസ് ക്യാമറയും ഇന്റർകോം സിസ്റ്റവും പൂർണ്ണമായി സ്ഥാപിക്കുന്നതിൽ വീഴ്ച വരുത്തിയ സെക്യൂരിറ്റി സിസ്റ്റംസ് കമ്പനിയോട് ഉപഭോക്താവിന് 941.9 ബഹ്‌റൈൻ ദിനാർ തിരികെ നൽകാൻ ലോവർ സിവില്‍ കോടതി ഉത്തരവിട്ടു. റീഫണ്ട് തുകയ്ക്ക് പുറമെ പരിഭാഷാ ചെലവായി 7 ദിനാറും, വിദഗ്ദ്ധ പരിശോധനാ ഫീസായി 200 ദിനാറും, കോടതിയലക്ഷ്യ ചെലവുകളും വക്കീൽ ഫീസായി 10 ദിനാറും കമ്പനി നൽകണം.

2024 നവംബറിലാണ് നിരീക്ഷണ ക്യാമറകളും ഇന്റർകോം സിസ്റ്റവും മറ്റ് സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനുമായി വീട്ടുടമസ്ഥൻ 1,130.9 ദിനാറിന്റെ കരാറിൽ ഒപ്പുവെച്ചത്. തുക പൂർണ്ണമായി കൈപ്പറ്റിയെങ്കിലും കമ്പനി ജോലി പൂർത്തിയാക്കിയില്ല.

തുടർന്ന് കോടതി നിയോഗിച്ച വിദഗ്ദ്ധൻ നടത്തിയ പരിശോധനയിൽ ഇൻസ്റ്റാളേഷന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് നടത്തിയിട്ടുള്ളതെന്നും പ്രധാന ഘടകങ്ങൾ പലതും സ്ഥാപിച്ചിട്ടില്ലെന്നും അല്ലെങ്കിൽ പ്രവർത്തനരഹിതമാണെന്നും കണ്ടെത്തി. ചെയ്ത് തീർത്ത ജോലിക്ക് വെറും 189 ദിനാറിന്റെ മൂല്യം മാത്രമേയുള്ളൂ എന്നും കണ്ടെത്തി.

ഈ വിദഗ്ദ്ധ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി കരാർ റദ്ദാക്കുകയും ബാക്കി തുകയായ 941.9 ദിനാർ ഉടൻ തന്നെ വീട്ടുടമയ്ക്ക് തിരികെ നൽകാൻ സെക്യൂരിറ്റി കമ്പനിയോട് ഉത്തരവിടുകയുമായിരുന്നു.

article-image

rgdffdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed