ബഹ്‌റൈനിൽ ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾക്കുള്ള ഡീസൽ സബ്സിഡി തുടരും


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ ഓഗസ്റ്റ് മാസത്തെ ഇന്ധനവില ഇന്ധനവില നിർണ്ണയ-നിരീക്ഷണ സമിതി അംഗീകരിച്ചു. രാജ്യത്തെ വില നിർണ്ണയ രീതിക്കും ആഗോള വിപണിയിലെ മാറ്റങ്ങൾക്കും അനുസൃതമായി പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.

പുതുക്കിയ നിരക്കുകൾ പ്രകാരം ജയ്യിദ് (91) ലിറ്ററിന് 0.222 ബഹ്‌റൈൻ ദീനാർ, മുംതാസ് (95) ലിറ്ററിന് 0.247 ദീനാർ, സൂപ്പർ (98) ലിറ്ററിന് 0.362 ദീനാർ, ഡീസൽ ലിറ്ററിന് 0.229 ദീനാർ എന്നിങ്ങനെയാണ് വില.

അതേസമയം, സ്വദേശികളായ ബഹ്‌റൈനി മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്ന ഡീസൽ സബ്സിഡി തുടർന്നും ലഭ്യമാക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി. ആഗോള വിപണിയിലെ മാറ്റങ്ങൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും, സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസൃതമായി ഇന്ധനവിലയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സമിതി കൂട്ടിച്ചേർത്തു.

article-image

dfsdsdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed