റോഡുകളിൽ അഭ്യാസപ്രകടനം വേണ്ട; കർശന നടപടിയുമായി ബഹ്റൈൻ ട്രാഫിക് വിഭാഗം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: നിലവിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സമാധാനത്തിന് ഭംഗം വരുത്തുന്ന രീതിയിലുള്ള ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി പ്രഖ്യാപിച്ച് ബഹ്റൈൻ ട്രാഫിക് അധികൃതർ. വാഹനങ്ങളിൽ നിന്ന് മനഃപൂർവം വലിയ ശബ്ദമുണ്ടാക്കുക, റോഡുകളിൽ അഭ്യാസപ്രകടനങ്ങൾ (Stunts) നടത്തുക, അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും.
റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്ന ഡ്രൈവർമാരെ ഉടനടി അറസ്റ്റ് ചെയ്യാനും വാഹനങ്ങൾ കണ്ടുകെട്ടാനും തീരുമാനിച്ചിട്ടുണ്ട്. പൊതുസമാധാനം തകർക്കുന്ന പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡുകളിൽ അച്ചടക്കം പാലിക്കണമെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ ഉൾപ്പെടെയുള്ളവ നേരിടേണ്ടി വരുമെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.
aa


