ഗൾഫ് രാജ്യങ്ങളോട് ശത്രുതയില്ല; തിരിച്ചടി യുഎസ് താവളങ്ങൾക്ക് നേരെയെന്ന് ഇറാൻ
പ്രദീപ് പുറവങ്കര
തെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ നിലവിലെ സൈനിക നീക്കങ്ങൾ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്താനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇറാന്റെ നയം വ്യക്തമാക്കിയത്.
അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന പ്രതിരോധ നടപടികളെ ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണമായി കാണരുതെന്ന് അരാഗ്‌ചി പറഞ്ഞു. യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഇറാൻ സൈനിക നടപടി സ്വീകരിച്ചത്. അയൽപക്കത്തുള്ള പേർഷ്യൻ ഗൾഫ് രാജ്യങ്ങളോട് ഇറാൻ യാതൊരുവിധ ശത്രുതയും വെച്ചുപുലർത്തുന്നില്ലെന്നും മേഖലയിൽ സമാധാനം നിലനിർത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
aa


