സുരക്ഷാ മുൻകരുതൽ: ബഹ്‌റൈനിൽ ക്യാമ്പിംഗ് സീസൺ നിർത്തിവെച്ചു; ടെന്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വാർഷിക മരുഭൂമി ക്യാമ്പിംഗ് സീസൺ (Camping Season) താൽക്കാലികമായി നിർത്തിവെച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഇന്ന് മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സതേൺ ഗവർണറേറ്റ് ആണ് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്.
സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്നും എല്ലാ ക്യാമ്പറുകളും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. നിലവിൽ മരുഭൂമിയിൽ ക്യാമ്പ് ചെയ്യുന്നവർ തങ്ങളുടെ ടെന്റുകളും മറ്റ് സാധനസാമഗ്രികളും 2026 മാർച്ച് 3 മുതൽ 6 വരെയുള്ള ദിവസങ്ങൾക്കുള്ളിൽ അവിടെനിന്ന് നീക്കം ചെയ്യേണ്ടതാണ്.
നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ പ്രദേശം ഒഴിഞ്ഞുപോയി അധികൃതരുമായി സഹകരിക്കണമെന്ന് ഗവർണറേറ്റ് അഭ്യർത്ഥിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും സാഹചര്യം വിലയിരുത്തിയ ശേഷം തുട നടപടികൾ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
aa


