ഇന്ത്യൻ വിസ, പാസ്‌പോർട്ട് സേവനങ്ങൾ ബഹ്റൈനിൽ നാളെ മുതൽ പുനരാരംഭിക്കും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികൾക്കും വിസ അപേക്ഷകർക്കും ആശ്വാസമായി സനാബിസ് ബഹ്‌റൈൻ മാളിലെ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്റർ (ICAC) നാളെ മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നു. മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ മുൻനിർത്തി നിർത്തിവെച്ചിരുന്ന സേവനങ്ങളാണ് 2026 മാർച്ച് 03 ചൊവ്വാഴ്ച മുതൽ പഴയപടിയാകുന്നത്.

സനാബിസ് ബഹ്‌റൈൻ മാളിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കേന്ദ്രം നാളെ മുതൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ തുറന്നു പ്രവർത്തിക്കും. പാസ്‌പോർട്ട് പുതുക്കൽ, വിസ അപേക്ഷകൾ, അറ്റസ്റ്റേഷൻ തുടങ്ങിയ പ്രധാന സേവനങ്ങളെല്ലാം ഈ സമയപരിധിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. താത്കാലിക തടസ്സങ്ങൾക്ക് ശേഷം കേന്ദ്രം സജ്ജമായതോടെ പ്രവാസികൾക്ക് തങ്ങളുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി നാളെ മുതൽ സെന്ററിനെ സമീപിക്കാവുന്നതാണ്.

സേവനങ്ങൾ സുഗമമാക്കുന്നതിനായി അപേക്ഷകർ മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്‌മെന്റുകൾക്കുമായി www.icacbh.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ഐ.സി.എ.സി ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം. നിലവിലെ സാഹചര്യത്തിൽ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed