സുരക്ഷാ മുൻകരുതൽ: ബഹ്റൈനിലെ ബ്രട്ടീഷ് ക്ലബ് താൽക്കാലികമായി അടച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക കേന്ദ്രമായ ബ്രട്ടീഷ് ക്ലബ് (British Club) താൽക്കാലികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ പ്രാദേശിക സാഹചര്യങ്ങളും വർധിച്ചുവരുന്ന സൈനിക സംഘർഷങ്ങളും കണക്കിലെടുത്ത്, ജീവനക്കാരുടെയും അതിഥികളുടെയും സുരക്ഷ മുൻനിർത്തിയാണ് ഉടനടി പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. ഉമൽഹസത്താണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്.
ബഹ്‌റൈനിലും അയൽരാജ്യങ്ങളിലും തുടരുന്ന അനിശ്ചിതാവസ്ഥയും സൈനിക നീക്കങ്ങളുമാണ് ഇത്തരമൊരു നടപടിയിലേക്ക് ക്ലബ് മാനേജ്‌മെന്റിനെ നയിച്ചത്. ക്ലബ് എന്നത്തേക്ക് പുനഃസ്ഥാപിക്കുമെന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി സോഷ്യൽ മീഡിയ ചാനലുകളും ഇമെയിൽ സന്ദേശങ്ങളും ശ്രദ്ധിക്കാൻ അംഗങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
edeswedse


