സംഘർഷസാഹചര്യം: ബഹ്റൈനിലെ ഇന്ത്യൻ വിസ, പാസ്‌പോർട്ട് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ബഹ്‌റൈൻ മാളിലെ ഐ.സി.എ.സി (ICAC) കേന്ദ്രം വഴി നൽകിവരുന്ന ഇന്ത്യൻ വിസ, പാസ്‌പോർട്ട് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ കേന്ദ്രം പ്രവർത്തിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെയും സുരക്ഷാ മുൻകരുതലുകളുടെയും ഭാഗമായാണ് ഈ നടപടി. ഈ കേന്ദ്രം വഴി സേവനങ്ങൾക്കായി കാത്തിരിക്കുന്നവരും അപേക്ഷ നൽകാൻ തയ്യാറെടുക്കുന്നവരും പുതിയ അറിയിപ്പിനായി കാത്തിരിക്കണം. കൂടുതൽ വിവരങ്ങൾക്കും അടിയന്തര സഹായങ്ങൾക്കും ഔദ്യോഗിക ചാനലുകൾ വഴി ബന്ധപ്പെടാവുന്നതാണ്.

article-image

dgrfdgdffg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed