കോടതി നടപടികൾ താൽക്കാലികമായി നിർത്തിവെച്ച് ബഹ്റൈൻ



പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തെ കോടതി നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ മനാമയിലെ ഡിപ്ലോമാറ്റിക്ക് ഏരിയിയൽ പ്രവർത്തിക്കുന്ന കോടതികളിൽ നിരവധി അഭിഭാഷകർ എത്തിയെങ്കിലും ക്രിമിനൽ കേസുകളിലെ പ്രതികളെ ഹാജരാക്കിയില്ല. തുടർന്ന് നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ കോടതി സെഷനുകളും അഡ്മിനിസ്ട്രേറ്റീവ് തീരുമാനപ്രകാരം നിശ്ചിത തീയതിയിലേക്ക് മാറ്റിവെച്ചതായി അവിടെയുണ്ടായിരുന്നവരെ അറിയിച്ചു.

സിവിൽ, ക്രിമിനൽ കേസുകൾക്ക് പുറമെ റിഫയിലെ ഷരിയ കോടതി സെഷനുകൾ ഉൾപ്പെടെ എല്ലാത്തരം കേസുകൾക്കും ഈ സസ്പെൻഷൻ ബാധകമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. കോടതി നടപടികൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്ത ആഴ്ചത്തെ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമായിരിക്കും കൈക്കൊള്ളുക. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് കോടതികളുടെ പ്രവർത്തനം ഇത്തരത്തിൽ താൽക്കാലികമായി ക്രമീകരിച്ചിരിക്കുന്നത്.

 

article-image

ewdewsew

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed