സംഘർഷങ്ങൾക്കിടയിലും ബഹ്റൈൻ വിപണിയിൽ വിലക്കയറ്റമില്ല; പഴം-പച്ചക്കറി ലഭ്യത സാധാരണ നിലയിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കും മിസൈൽ ആക്രമണ ഭീഷണികൾക്കും ഇടയിലും ബഹ്‌റൈനിലെ പഴം-പച്ചക്കറി വിപണിയിൽ വില നിലവാരം പൊതുവെ സുസ്ഥിരമായി തുടരുന്നു. ഇന്നലെ മനാമ സെൻട്രൽ മാർക്കറ്റ് വിപണിയിൽ വ്യാപാരം താരതമ്യേന ശാന്തമായിരുന്നു.
ചില ഇനങ്ങൾക്ക് നേരിയ വിലവർദ്ധനവ് ഉണ്ടായതൊഴിച്ചാൽ വിപണിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യാപാരികൾ അറിയിച്ചു. മുൻപ് 1.800 ദീനാർ ആയിരുന്ന ഒരു കാർട്ടൺ ഓറഞ്ചിന് ഇപ്പോൾ 2.200 ദീനാർ ആയിട്ടുണ്ട്. ഏത്തപ്പഴം ഒരു കാർട്ടണിന് 7.7 ദീനാർ ആണ് നിലവിലെ വില. യുദ്ധസാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും സാധനങ്ങളുടെ ലഭ്യതയിൽ കുറവില്ലാത്തതും വിതരണം തടസ്സമില്ലാതെ തുടരുന്നതും വില പെട്ടെന്ന് വർദ്ധിക്കാതിരിക്കാൻ കാരണമാകുന്നു.
കിംഗ് ഫഹദ് കോസ്‌വേ, ഖലീഫ ബിൻ സൽമാൻ പോർട്ട് എന്നിവ വഴിയാണ് പ്രധാനമായും ചരക്കുകൾ എത്തുന്നത്. അതേസമയം, സംഘർഷം തുടങ്ങിയത് മുതൽ വിപണിയിൽ ആളുകളുടെ തിരക്ക് അല്പം കുറഞ്ഞിട്ടുണ്ടെന്നാണ് വ്യാപാരികളുടെ അഭിപ്രായം.
eweswdwe


