വായനയുടെ വസന്തമൊരുക്കി ഇന്ത്യൻ സ്കൂളിൽ പുസ്തകവാരം സമാപിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ച 'പുസ്തകവാരം' ആവേശകരമായി സമാപിച്ചു. ഫെബ്രുവരി 2 മുതൽ 5 വരെ നീണ്ടുനിന്ന പരിപാടികളിൽ വിവിധ ഗ്രേഡുകളിലെ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ലൈബ്രേറിയൻ എൽ. ലക്ഷ്മണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

article-image

ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ സാഹിത്യ മത്സരങ്ങൾ വിദ്യാർത്ഥികളുടെ കഴിവുകൾ പുറത്തെടുക്കുന്നതിനും ആത്മവിശ്വാസം പകരുന്നതിനും സഹായകമായി. നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ പ്രച്ഛന്ന വേഷ മത്സരത്തിൽ ജോൺ സിജോ ഒന്നാം സ്ഥാനവും നൈനിക ജിജോ രണ്ടാം സ്ഥാനവും ജെഫ് ജോർജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

article-image

അഞ്ചാം ക്ലാസിലെ വാർത്താ വായനാ മത്സരത്തിൽ ആദിഷ് അരുണിമ രാകേഷ്, റെയ്ഹാൻ തോമസ് മാത്യു എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. യക്ഷിത് മുക്കേർല രണ്ടും ആദ്യ ബിജിൻ മൂന്നും സ്ഥാനങ്ങൾ നേടി. ആറാം ക്ലാസിനുള്ള ലൈബ്രറി ലോഗോ ഡിസൈൻ മത്സരത്തിൽ ഫിൽസ ഫാത്തിമ വിജയിയായി. ഹൃദയ ഹെനി, തീർത്ഥ ലക്ഷ്മി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

article-image

ഏഴാം ക്ലാസിലെ ഇംഗ്ലീഷ് ചെറുകഥാ രചനാ മത്സരത്തിൽ ഉപന്യ സി. ഉണ്ണികൃഷ്ണൻ ഒന്നാം സ്ഥാനവും, ജോവാന മണിച്ചൻ രണ്ടാം സ്ഥാനവും, വർദിനി ജയപ്രകാശ് മൂന്നാം സ്ഥാനവും നേടി. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള പുസ്തക അവലോകന മത്സരത്തിൽ ഷഗുഫ്ത ഷെയ്ഖ് ഒന്നാം സ്ഥാനത്തിന് അർഹയായി. ആയുഷ് പ്രബോധൻ ദേശായി രണ്ടാം സ്ഥാനവും സെറാ ട്രീസ സുരേഷ് മൂന്നാം സ്ഥാനവും നേടി.

article-image

ബുക്ക് ലാൻഡ്, ബുക്ക് മാർട്ട്, ബുക്ക്‌കേസ് എന്നീ പ്രശസ്ത പുസ്തകശാലകൾ പങ്കെടുത്ത പുസ്തകോത്സവം വായനാപ്രേമികൾക്ക് വലിയൊരു വിരുന്നായി. മത്സര വിജയികളെ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, മറ്റ് ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.

article-image

ddsf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed