സിംസ് 'രജതാരവം' ഫെബ്രുവരി 14-ന്; 25 വർഷം പിന്നിടുന്നവരെ ആദരിക്കും


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

മനാമ: സിംസ് (SIMS) രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടനയിലെ കുടുംബങ്ങളുടെ മഹാസംഗമം 'രജതാരവം' ഫെബ്രുവരി 14-ന് നടക്കും. അദാരിയിലെ ന്യൂ സീസൺ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സിംസിന്റെ മുൻകാല ഭാരവാഹികളെയും സംഘടനയുടെ വളർച്ചയ്ക്ക് നേതൃത്വം നൽകിയവരെയും 'രജതാദരവ്' നൽകി ആദരിക്കും.

ഗൾഫ് മേഖലയിലെ സീറോ മലബാർ വിശ്വാസസമൂഹത്തിന്റെ അപ്പൊസ്തോലിക് വിസിറ്റേറ്റർ റവ. ഫാ. ജോളി വടക്കൻ മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്‌റൈനിലെ പ്രവാസ ജീവിതത്തിൽ 25 വർഷം പിന്നിടുന്ന സിംസ് അംഗങ്ങളെയും, വിവാഹ ജീവിതത്തിൽ 25 വർഷം തികയ്ക്കുന്ന ദമ്പതികളെയും ചടങ്ങിൽ പ്രത്യേകമായി ആദരിക്കും.

article-image

സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം ആശംസിക്കും. രജതജൂബിലി ജനറൽ കൺവീനർ പോൾ ഉറുവത്ത്, പ്രഥമ പ്രസിഡന്റ് ജോസഫ് കെ. തോമസ്, കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗ്ഗീസ്, ട്രഷറർ ജേക്കബ് വാഴപ്പിള്ളി, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.

ആഘോഷങ്ങളുടെ ഭാഗമായി സിംസ് മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന 'ഗാനസ്മൃതി' (സീറോ മലബാർ പൂർവ്വ കുർബാന ഗാനങ്ങൾ) ഉൾപ്പെടെയുള്ള വിവിധ കത്തോലിക്ക കലാരൂപങ്ങൾ അരങ്ങേറും. ഭരണസമിതി അംഗങ്ങളായ ജോബി ജോസഫ്, ജെയ്‌സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ, സോബിൻ ജോസ്, പ്രേംജി ജോൺ, സിബു ജോർജ്, ജസ്റ്റിൻ ഡേവിസ് എന്നിവരുടെ നേതൃത്വത്തിൽ 51 അംഗ കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

article-image

sdfsf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed