കരുതലായി കെ.പി.എഫ് ലേഡീസ് വിംഗിന്റെ 'മീൽ ഓഫ് കെയർ'; മനാമയിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്‌റൈൻ) ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'മീൽ ഓഫ് കെയർ' പദ്ധതി ശ്രദ്ധേയമാകുന്നു. മനാമ സെൻട്രൽ മാർക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ജീവകാരുണ്യ പ്രവർത്തനത്തിൽ നിരവധി തൊഴിലാളികൾക്ക് ബിരിയാണി കിറ്റുകൾ വിതരണം ചെയ്തു.
ലേഡീസ് വിംഗ് പ്രവർത്തകർ സ്വന്തം വീടുകളിൽ പാചകം ചെയ്തെടുത്ത ഭക്ഷണമാണ് വിതരണത്തിനായി എത്തിച്ചത് എന്നത് ഈ സംരംഭത്തെ കൂടുതൽ ഹൃദ്യമാക്കി. ലേഡീസ് വിംഗ് കൺവീനർ സജ്ന ഷനൂപിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് ജോയിന്റ് കൺവീനർ അഞ്ജലി സുജീഷ്, പ്രവർത്തകരായ സംഗീത റോഷിൽ, പ്രജില പ്രജീഷ്, ശ്രീലത ഷാജി എന്നിവർ നേതൃത്വം നൽകി.
കെ.പി.എഫ് ആക്ടിങ് പ്രസിഡന്റ് ഷാജി പുതുക്കുടി, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ജോയിന്റ് ട്രഷറർ സുജീഷ് മാടായി, രക്ഷാധികാരി ജമാൽ കുറ്റിക്കാട്ടിൽ എന്നിവരും വിവിധ എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
gdg


