ബുസൈതീനിൽ വാഹനം മറിഞ്ഞ് അപകടം: 20 വയസ്സുകാരൻ മരിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
മനാമ: ബുസൈതീനിലെ റിയ സ്ട്രീറ്റിലുണ്ടായ വാഹനാപകടത്തിൽ 20 വയസ്സുകാരൻ മരിച്ചു. യുവാവ് സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ച ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും നിയമപരമായ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും വേഗത നിയന്ത്രിക്കണമെന്നും ട്രാഫിക് വിഭാഗം ഓർമ്മിപ്പിച്ചു.
sfsfs


