ബഹ്‌റൈനിൽ ഇന്ന് മഴ തുടരാൻ സാധ്യത
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
മനാമ: രാജ്യത്ത് ഇന്നലെ രാത്രി മുതൽ പലയിടങ്ങളിലും പെയ്ത മഴ ഇന്ന് ഭാഗികമായി തുടരുമെന്നും, മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ബഹ്റൈൻ ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ കാറ്റ് വിവിധ ദിശകളിൽ നിന്ന് കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാനമായും കിഴക്കൻ ദിശയിൽ നിന്ന് 7 മുതൽ 12 നോട്ട്സ് വേഗതയിൽ വീശുന്ന കാറ്റ്, ചില സമയങ്ങളിൽ 30 നോട്ട്സ് വരെ വേഗത കൈവരിക്കാൻ സാധ്യതയുണ്ട്. ഇടിമിന്നലിനും അതോടൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കടൽ പ്രക്ഷുബ്ധമായേക്കും കടലിൽ തിരമാലകൾ ഒന്ന് മുതൽ മൂന്ന് അടി വരെ ഉയരാൻ സാധ്യതയുണ്ട്. എന്നാൽ ഉൾക്കടലിൽ ശക്തമായ കാറ്റുള്ള സമയങ്ങളിൽ തിരമാലകൾ 7 അടി വരെ ഉയർന്നേക്കാം. അതിനാൽ കടലിൽ പോകുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
താപനിലയും ഈർപ്പവും ഇന്നത്തെ പരമാവധി താപനില 22 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസുമായിരിക്കും. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് 40 ശതമാനം മുതൽ 90 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
sdfsf


