ബഹ്റൈനിലെ ഇന്ത്യൻ ക്ലബ് മുൻ പ്രസിഡന്റ് ആനന്ദ് ലോബോ നിര്യാതനായി


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സാമൂഹിക പ്രവർത്തകനും ഇന്ത്യൻ ക്ലബ് മുൻ പ്രസിഡന്റുമായിരുന്ന ആനന്ദ് ലോബോ നിര്യാതനായി. നാട്ടിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.  63 വയസായിരുന്നു പ്രായം. മംഗ്ലൂരു സ്വദേശിയായിരുന്നു. 

മൂന്ന് പതിറ്റാണ്ടിലേറെയായി ബഹ്‌റൈനിലെ സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, ഊർജ്ജസ്വലമായ വ്യക്തിത്വത്തിനും വാക്ചാതുരിക്കും ഉടമയായിരുന്നു. മികച്ചൊരു അവതാരകൻ എന്ന നിലയിൽ ഏറെ ശ്രദ്ധേയനായിരുന്ന ആനന്ദ് ലോബോ, തന്റെ മനോഹരമായ ശബ്ദം കൊണ്ടും സന്ദർഭോചിതമായ തമാശകൾ കൊണ്ടും ഏത് സദസ്സിനെയും കയ്യിലെടുക്കുമായിരുന്നു.

ഇന്ത്യൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ മറ്റ് പ്രവാസി കൂട്ടായ്മകളുടെ പ്രവർത്തനങ്ങളിലും ആനന്ദ് ലോബോ സജീവമായി പങ്കെടുത്തിരുന്നു. വ്യക്തിപരമായ ബന്ധങ്ങളിലും വലിയ ഹൃദയവിശാലത പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തിൽ ബഹ്റൈനിലെ പ്രവാസി സമൂഹത്തിലെ പ്രമുഖർ ദുഖം രേഖപ്പെടുത്തി.

article-image

aa

You might also like

Most Viewed