വാഹനാപകടം: മണിയൻപിള്ള രാജുവിന് സ്റ്റേഷൻ ജാമ്യം; വാഹനം ഓടിച്ചത് താനാണെന്ന് സ്ഥിരീകരണം


ശാരിക l തിരുവനന്തപുരം: വഴുതക്കാട് നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ മണിയൻപിള്ള രാജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇന്ന് രാവിലെ ഒൻപതേമുക്കാലോടെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഹാജരായ മണിയൻപിള്ള രാജുവിനെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ജാമ്യത്തിൽ വിട്ടത്. അപകടത്തിൽപ്പെട്ട കാർ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സുബ്രമണ്യം ഹാളിലെ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നും താൻ തന്നെയാണ് വാഹനമോടിച്ചതെന്നും അദ്ദേഹം പോലീസിനോട് സ്ഥിരീകരിച്ചു. അപകടത്തിന് പിന്നാലെ കാർ നിർത്താതെ പോയത് തെറ്റാണെന്ന് മണിയൻപിള്ള രാജു മാധ്യമങ്ങളോട് സമ്മതിച്ചു. ഭാര്യ വീട്ടിൽ തനിച്ചായതിനാലും പെട്ടെന്നുണ്ടായ ഭയം കാരണവുമാണ് വാഹനം നിർത്താതിരുന്നതെന്നും വാഹനം ഓഫ് ആയിപ്പോകുമോ എന്ന് ആശങ്കപ്പെട്ടിരുന്നതായും അദ്ദേഹം വിശദീകരിച്ചു. എന്നാൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ താൻ ഫോൺ വഴി അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടസമയത്ത് താൻ മദ്യപിച്ചിരുന്നില്ലെന്നും ബൈക്ക് കാറിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിന് പിന്നാലെ നടന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. കഴിഞ്ഞ രാത്രി പോലീസ് അദ്ദേഹത്തെ അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സുധീർകുമാർ രാജു എന്ന പേരിലുള്ള ആർ.സി ഉടമയുടെ വാഹനമാണിതെന്ന് പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

article-image

sdff

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed