മോനി ഒടിക്കണ്ടത്തിലിന് സുഗതസ്‌മൃതി പുരസ്‌കാരം സമ്മാനിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

പ്രവാസി ക്ഷേമ സേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ഈ വർഷത്തെ സുഗതസ്‌മൃതി പുരസ്‌കാരം പ്രമുഖ സാമൂഹിക പ്രവർത്തകൻ മോനി ഒടിക്കണ്ടത്തിലിന് സമ്മാനിച്ചു. മീഡിയ മലയാളം പ്രൊഡക്ഷന്റെ ആഭിമുഖ്യത്തിൽ, പ്രശസ്ത കവയത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. തിരുവനന്തപുരം മ്യൂസിയത്തിലെ കെ.സി.എസ് പണിക്കർ ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി.

ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിലെ പോലീസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ 40 വർഷത്തിലേറെ സേവനമനുഷ്ഠിച്ച മോനി ഒടിക്കണ്ടത്തിൽ, പ്രവാസികൾക്കിടയിലെ ജീവകാരുണ്യ-സാംസ്‌കാരിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്. നിലവിൽ കാരുണ്യ വെൽഫെയർ ഫോറം പ്രസിഡന്റ്, കുടുംബ സൗഹൃദ വേദി പ്രസിഡന്റ്, വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് സെക്രട്ടറി, സെവൻ ആർട്സ് ഫോറം രക്ഷാധികാരി തുടങ്ങി നിരവധി പദവികൾ അദ്ദേഹം വഹിക്കുന്നുണ്ട്.

മികച്ച സേവനത്തിന് ബഹ്‌റൈൻ മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരവും 2018-ൽ മികച്ച സാമൂഹിക സേവനത്തിനുള്ള വേൾഡ് മലയാളി ഓർഗനൈസേഷൻ അവാർഡും അദ്ദേഹം നേടിയിരുന്നു.

article-image

sdgdsg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed