തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷന് പുതിയ നേതൃത്വം; ഫിറോസ് മാഹി പ്രസിഡന്റ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ (ടി.എം.സി.എ) ബഹ്‌റൈൻ ചാപ്റ്ററിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മനാമ എമിറേറ്റ്‌സ് ഹാളിൽ വെച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ ഫിറോസ് മാഹിയെ പുതിയ പ്രസിഡന്റായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
നിലവിലെ പ്രസിഡന്റ് വി.പി. ശംസുദ്ധീന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി നവാസ് സ്വാഗതവും ട്രഷറർ അഫ്സൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഉസ്താദ് സജ്ജാദ് ബിൻ അബ്ദു റസാഖ് മുഖ്യപ്രഭാഷണം നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നത് പാവപ്പെട്ടവരോടുള്ള ഔദാര്യമല്ല, മറിച്ച് അത് അവരുടെ അവകാശമാണെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.
സംഘടനയുടെ വരുംകാല പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പൂർണ്ണ പിന്തുണയുണ്ടാകണമെന്ന് പുതിയ പ്രസിഡന്റായി ചുമതലയേറ്റ ഫിറോസ് മാഹി അഭ്യർത്ഥിച്ചു. പരിപാടികൾക്ക് സാദിഖ്, ജാവേദ്, മിഥിലാജ്, ഫിറോസ് വി.കെ എന്നിവർ നേതൃത്വം നൽകി. റാഷിദ്, നൗഷാദ് ഖാലിദ് എന്നിവർ നിയന്ത്രിച്ച ചടങ്ങിൽ നസീബ് ആശംസകൾ നേരുകയും റയീസ് മുഹമ്മദ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
േമേേ്


