‘താങ്കൾക്കും ഇടമുണ്ട്’ പ്രചരണ കാംപയിന് മുഹറഖ് ഏരിയയിൽ തുടക്കമായി


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

‘താങ്കൾക്കും ഇടമുണ്ട്’ എന്ന പ്രമേയത്തിൽ ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന അംഗത്വ പ്രചരണ കാംപയിന്റെ മുഹറഖ് ഏരിയതല ഉദ്ഘാടനം നടന്നു. മുഹറഖ് ഏരിയ ഓഫീസിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ സിറാജ് പള്ളിക്കര കാംപയിൻ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് അബ്ദുൽ ജലീൽ വി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് എൻ.കെ മുഹമ്മദലി അംഗത്വ ഫോം സ്വീകരിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് സാമൂഹിക പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുമായാണ് ഈ കാംപയിൻ സംഘടിപ്പിക്കുന്നത്.

അലി അൽത്താഫിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ കേന്ദ്ര സമിതിയംഗം യൂനുസ് സലീം സമാപന പ്രസംഗം നടത്തി. ഏരിയയിലെ നിരവധി പ്രവർത്തകരും സംഘടനാ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

article-image

sfgdsg

You might also like

Most Viewed