ശമ്പള കുടിശ്ശിക നൽകാത്ത കമ്പനി മാനേജർക്ക് 32,500 ദിനാറിലധികം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നൽകാതെ പിരിച്ചുവിട്ട വിദേശിയായ ഓഫീസ് മാനേജർക്ക് 32,587 ബഹ്‌റൈൻ ദിനാർ നഷ്ടപരിഹാരം നൽകാൻ ഫസ്റ്റ് ഹൈ ലേബർ കോടതി ഉത്തരവിട്ടു. 2015 മുതൽ കമ്പനിയിൽ മാനേജറായി ജോലി ചെയ്തിരുന്ന പരാതിക്കാരന് 2024 ഓഗസ്റ്റ് മാസത്തെ ശമ്പളത്തിന്റെ ബാക്കി തുകയും 2024 സെപ്റ്റംബർ മുതൽ 2025 ഓഗസ്റ്റ് വരെ ജോലി ചെയ്ത കാലയളവിലെ മുഴുവൻ ശമ്പളവും നൽകാൻ കമ്പനി ബാധ്യസ്ഥരാണെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.

ശമ്പള കുടിശ്ശികയായി നൽകേണ്ട 21,658 ദിനാറിന് പുറമെ ശമ്പളം വൈകിയതിനായുള്ള നിയമപരമായ പലിശയും കമ്പനി നൽകണം. കൂടാതെ വാർഷിക അവധി അലവൻസായി 1,673 ദിനാറും സേവനാനന്തര ആനുകൂല്യമായ ഗ്രാറ്റുവിറ്റിയായി 9,256 ദിനാറും പരാതിക്കാരന് നൽകാൻ കോടതി നിർദ്ദേശിച്ചു. വിദേശ തൊഴിലാളിയായ പരാതിക്കാരന് ആനുകൂല്യങ്ങൾ നൽകിയതിനോ ശമ്പളം കൃത്യമായി ബാങ്ക് വഴി കൈമാറിയതിനോ ഉള്ള തെളിവുകൾ ഹാജരാക്കാൻ കമ്പനിക്ക് സാധിക്കാത്തത് കേസിൽ നിർണ്ണായകമായി.

1850 ദിനാർ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന മാനേജറുടെ കരാർ 2025 ഓഗസ്റ്റ് മാസത്തിലാണ് അവസാനിച്ചത്. എന്നാൽ ആനുകൂല്യങ്ങൾ നൽകാതെ കമ്പനി ഒഴിഞ്ഞുമാറിയതിനെ തുടർന്നാണ് അഭിഭാഷകൻ അബ്ദുൽ അസിം ഹബീൽ മുഖേന പരാതിക്കാരൻ കോടതിയെ സമീപിച്ചത്. സാമ്പത്തിക നഷ്ടപരിഹാരത്തിന് പുറമെ പരാതിക്കാരന് അനുഭവപരിചയ സർട്ടിഫിക്കറ്റ് നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

article-image

sdfsf

You might also like

Most Viewed