മതങ്ങൾ വിഭാവനം ചെയ്യുന്നത് മൂല്യബോധമുള്ള രാഷ്ട്രീയം: കെ.എം.സി.സി ടേബിൾ ടോക്ക്


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

മതനിരാസത്തിലൂടെ പ്രോത്സാഹിപ്പിക്കപ്പെടുന്ന രാഷ്ട്രീയ ശൈലികൾ സമൂഹത്തെ ധാർമ്മികതയിൽ നിന്നും മൂല്യബോധത്തിൽ നിന്നും വ്യതിചലിപ്പിക്കാൻ ഇടയാക്കുമെന്ന് കെ.എം.സി.സി ബഹ്‌റൈൻ ഒലീവ് സാംസ്കാരിക വേദി സംഘടിപ്പിച്ച ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു. 'മതവും രാഷ്ട്രീയവും പുതിയ വ്യാഖ്യാനങ്ങളും' എന്ന വിഷയത്തിൽ മനാമ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച ടേബിൾ ടോക്കിലാണ് പ്രമുഖർ ഈ നിരീക്ഷണം പങ്കുവെച്ചത്.

കെ.എം.സി.സി സംസ്ഥാന ട്രഷറർ കെ.പി. മുസ്തഫ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒലീവ് സാംസ്കാരിക വേദി ചെയർമാൻ റഫീഖ് തോട്ടക്കര വിഷയമവതരിപ്പിച്ചു. സഹൽ തൊടുപുഴ മോഡറേറ്ററായി ചർച്ചകൾക്ക് നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറിമാരായ ഫൈസൽ കോട്ടപ്പള്ളി, അഷറഫ് കാട്ടിൽപീടിക, മുൻ സംസ്ഥാന പ്രസിഡന്റ് കുട്ടൂസ മുണ്ടേരി എന്നിവർ ആശംസകൾ നേർന്നു.

വിഷയത്തിൽ ഊന്നിയുള്ള ചർച്ചയിൽ വി.എച്ച്. അബ്ദുള്ള, ഇഖ്ബാൽ താനൂർ, ഷാഫി വേളം, മുനീർ ഒഞ്ചിയം, ഹമീദ് അയ്നിക്കാട്, നൗഫൽ പടിഞ്ഞാറങ്ങാടി, മൗസൽ മൂപ്പൻ, ജംഷീർ കുറ്റ്യാടി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. കെ.ടി. ഷഫീഖ് അലി, സിദ്ധീഖ് അദ്ലിയ, അൻസാർ ചങ്ങലീരി, സലാം കല്ലേരി എന്നിവർ പരിപാടിയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. സിദ്ധീഖ് പി.വി സ്വാഗതവും റിയാസ് ഓമാനൂർ നന്ദിയും പറഞ്ഞു.

article-image

ssfdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed