അനുരാഗം മീട്ടും ഗന്ധർവ്വൻ': ബഹ്‌റൈനിൽ സംഗീത സ്മരണാഞ്ജലി ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

ഭാവഗായകൻ പി. ജയചന്ദ്രന്റെ സംഗീതസപര്യയെ ആദരിച്ചുകൊണ്ട് ജയചന്ദ്രൻ ഫാൻസ്‌ ഇന്റർനാഷണൽ ബഹ്‌റൈനും കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷനും (KSCA) സംയുക്തമായി സംഘടിപ്പിച്ച 'അനുരാഗം മീട്ടും ഗന്ധർവ്വൻ' സംഗീത സ്മരണാഞ്ജലി ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരും അടക്കം ബഹ്‌റൈനിലെ ഒട്ടേറെ ഗായകർ അണിനിരന്ന ഈ പരിപാടി കലാലോകത്തിന് വേറിട്ടൊരു അനുഭവമായി മാറി.

കെ.എസ്.സി.എ വൈസ് പ്രസിഡന്റ്‌ യു.കെ. അനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഭാവഗായകന്റെ സംഗീതയാത്രയെ അനുസ്മരിച്ചുകൊണ്ട് ജയചന്ദ്രൻ ഫാൻസ്‌ ഇന്റർനാഷണൽ ബഹ്‌റൈൻ പ്രസിഡന്റ്‌ ഹരിപ്പാട് സുധീഷ്, സെക്രട്ടറി സുനിൽ മേനോൻ, കെ.എസ്.സി.എ എന്റർടൈൻമെന്റ് സെക്രട്ടറി മനോജ്‌ നമ്പ്യാർ എന്നിവർ സ്മരണാഞ്ജലി അർപ്പിച്ചു സംസാരിച്ചു.

തുടർന്ന് നടന്ന ഗാനാഞ്ജലിയിൽ ബഹ്‌റൈനിലെ പതിനെട്ടോളം പ്രമുഖ ഗായകർ ജയചന്ദ്രന്റെ മനോഹരമായ ഗാനങ്ങൾ ആലപിച്ചു. എൻ.എസ്. പ്രിയംവദയുടെ അവതരണ മികവ് പരിപാടിയുടെ മാറ്റ് വർദ്ധിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത ഗായകർക്കെല്ലാം പ്രത്യേക മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. ഐസക് നന്ദി രേഖപ്പെടുത്തിയതോടെ ചടങ്ങുകൾ സമാപിച്ചു.

article-image

sdffd

You might also like

Most Viewed