അഡ്വ. സ്മിജിക്ക് കെ.എം.സി.സി മുഹറഖ് ഏരിയ കമ്മിറ്റിയും ലേഡീസ് വിങ്ങും സ്വീകരണം നൽകി


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

കെ.എം.സി.സി ബഹ്‌റൈൻ വനിതാ വിങ്ങിന്റെ പ്രവർത്തനോദ്ഘാടനത്തിനായി എത്തിയ മലപ്പുറം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സ്മിജിക്ക് മുഹറഖ് ഏരിയ കമ്മിറ്റിയും ലേഡീസ് വിങ്ങും ചേർന്ന് സ്വീകരണം നൽകി. കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ മുഹറഖ് ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.

സ്റ്റേറ്റ് കെ.എം.സി.സി പ്രസിഡന്റ് മാഹിറ, കെ.എം.സി.സി മുഹറഖ് പ്രസിഡന്റ് ഷംന ജംഷീർ, ബഷീർ ഫൈസി എന്നിവർ ചടങ്ങിൽ സംസാരിച്ചു. മുഹറഖ് ഏരിയ വനിതാവിങ് കമ്മിറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി ഫായിസ സുബൈർ അഡ്വ. സ്മിജിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. മുഹറഖ് കെ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് കീഴൽ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഷഫീക് കെ.ടി നന്ദിയും പറഞ്ഞു.

article-image

േിേ്ി

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed