അൽ മന്നാഇ സെന്റർ മലയാള വിഭാഗത്തിന് പുതിയ സ്റ്റുഡിയോ


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹിദ്ദ് മദ്രസ്സയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റുഡിയോ ഉൽഘാടനം ചെയ്തു. ദഅവ-പ്രബോധന പ്രവർത്തനങ്ങൾ ഡിജിറ്റൽ മേഖലയിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റുഡിയോ സജ്ജീകരിച്ചിരിക്കുന്നത്. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദു ലത്വീഫ് മദനി സ്റ്റുഡിയോയുടെ ഉൽഘാടനം നിർവഹിച്ചു.

ഹിദ്ദ് മദ്രസ്സയിൽ നടന്ന ഉൽഘാടന ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ഫിറോസ് ഓസ്കാർ അധ്യക്ഷത വഹിച്ചു. അൽ മന്നാഇ സെന്ററിന്റെ പ്രബോധന പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടാവുന്ന ഇത്തരം സംരംഭങ്ങൾ തികച്ചും ശ്ലാഘനീയമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.ടി. യഹ്യ അഭിപ്രായപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ഫൈസൽ ഹിദ്ദ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

അൽ മന്നാഇ സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ, ഹംസ റോയൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സജീർ ഓസ്കാർ, ഹനീഫ്, മൻസൂർ അലി, ജാഫർ, ഷഹബാസ് അബ്ദുല്ല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അജ്മൽ തറയിൽ, ഫായിസ്, സുനീർ ഇബ്രാഹിം, ഷാഹിദ് എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. സയ്യിദ് മുഹമ്മദ് ഹംറാസ് നന്ദി രേഖപ്പെടുത്തി.

article-image

്ിു്ിു

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed