'ഗോൾഡൻ ഹാൻഡ്‌സ്' വാർഷിക പൊതുയോഗം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

ബഹ്‌റൈനിലെ മയ്യഴിക്കാരുടെ പ്രമുഖ കൂട്ടായ്മയായ 'ഗോൾഡൻ ഹാൻഡ്‌സ്' വാർഷിക പൊതുയോഗം അദ്‌ലിയയിലെ സൂം ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബഹ്‌റൈനിലെ സാമൂഹിക-ജീവകാരുണ്യ രംഗത്ത് സജീവമായ സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.

വി.സി. താഹിർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും ഇതിനായി പ്രയത്നിച്ച ഓരോ അംഗത്തിനും അഭിമാനിക്കാമെന്നും അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. മുജീബ് മാഹി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ കേവലം ഔദാര്യമല്ല, മറിച്ച് ഓരോ മനുഷ്യന്റെയും ബാധ്യതയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ റഷീദ് മാഹി ഓർമ്മിപ്പിച്ചു. സഹജീവികളോട് കാണിക്കുന്ന കരുണ ജീവിതത്തിന്റെ ഭാഗമായി മാറണമെന്നും അദ്ദേഹം സദസ്സിനെ ഉൽബോധിപ്പിച്ചു.

സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് ഷബീർ മാഹി, അഫ്സൽ, ഹസീബ് അബ്ദു റഹ്മാൻ എന്നിവർ സംസാരിച്ചു. റിജാസ് റഷീദ്, റാഖിബ്, മഹ്മൂദ് റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷംസുദ്ദീൻ വി.പി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

article-image

േ്ിു്ു

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed