'റമദാൻ വിശുദ്ധിയുടെ മാസം': ഐ.സി.എഫ് ഉമ്മുൽ ഹസം റീജ്യൻ സംഘാടക സമിതി രൂപീകരിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
‘റമദാൻ വിശുദ്ധിയുടെ മാസം’ എന്ന ശീർഷകത്തിൽ നടത്തുന്ന ഐ.സി.എഫ് റമദാൻ കാമ്പയിൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഉമ്മുൽ ഹസം റീജ്യൻ സംഘാടക സമിതിക്ക് രൂപം നൽകി. സിറാജ് ഹാജി തൽഹയെ ചെയർമാനായും നസ്വീഫ് അൽ ഹസനിയെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു. സിദ്ദീഖ് മാസ്, മജീദ്, കബീർ വലിയകത്ത് എന്നിവരാണ് വൈസ് ചെയർമാൻമാർ. മുസ്തഫ പൊന്നാനി, അസ്കർ താനൂർ, അസീസ് പൊട്ടച്ചിറ എന്നിവരെ ജോയന്റ് കൺവീനർമാരായും നൗഷാദ് മുട്ടുന്തലയെ ഫിനാൻസ് കൺവീനറായും നിശ്ചയിച്ചു.
കാമ്പയിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് റീജ്യൻ കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്. സമൂഹ നോമ്പുതുറ, സ്നേഹ സംഗമം, സാന്ത്വനം-സേവന പ്രവർത്തനങ്ങൾ, ഖത്മുൽ ഖുർആൻ, ബദർ അനുസ്മരണം, തൗബ മജ്‍ലിസ്, ഈദ് സംഗമം എന്നിവ റമദാൻ മാസത്തിൽ നടക്കും. പ്രവാസി സമൂഹത്തിനിടയിൽ റമദാൻ സന്ദേശം എത്തിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും ലക്ഷ്യമിട്ടാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
്ു്ിു


