മലയാളി ലേഡീസ് ഗ്രൂപ്പ് ഓഫ് ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

സാമൂഹിക സേവന രംഗത്തെ സജീവ സാന്നിധ്യമായ ‘മലയാളി ലേഡീസ് ഗ്രൂപ്പ് ഓഫ് ബഹ്‌റൈൻ’, അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറ്റിയിരുപത്തഞ്ചിലധികം പേർ ആരോഗ്യ പരിശോധനകൾക്കായി എത്തിച്ചേർന്നു.

ഡോക്ടർ ചെറിയാൻ ക്യാമ്പ് ചെയർമാനായും ഷറഫ് അലി കോഓർഡിനേറ്ററായും ക്യാമ്പിന് നേതൃത്വം നൽകി. മലയാളി ലേഡീസ് ഗ്രൂപ്പ് പ്രസിഡന്റ് ഷെറീൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഫ്രാൻസിസ് കൈതരാത്ത്, സെയ്ദ് ഹനീഫ്, ഹുസൈൻ വയനാട്, അൻസിൽ എന്നിവർ വിശിഷ്ട അതിഥികളായി സംബന്ധിച്ചു. ബോധവൽക്കരണ ക്ലാസ്: ക്യാമ്പിന്റെ ഭാഗമായി നടന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസിന് ഡോക്ടർ ആയിഷ നേതൃത്വം നൽകി. കാൻസർ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും, രോഗം നേരത്തെ കണ്ടുപിടിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും അവർ വിശദമായി സംസാരിച്ചു. പ്രവാസികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഇത്തരം ക്ലാസുകൾ സഹായകരമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച അൽ ഹിലാൽ ഹോസ്പിറ്റലിനും സേവനം നൽകിയ ഡോക്ടർമാർക്കും മലയാളി ലേഡീസ് ഗ്രൂപ്പ് മെമെന്റോ നൽകി ആദരിച്ചു. ലേഡീസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് അംഗങ്ങൾ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. ഗ്രൂപ്പിന്റെ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളെ ചടങ്ങിൽ പങ്കെടുത്ത അതിഥികൾ അഭിനന്ദിച്ചു. കോർഡിനേറ്റർ ഷറഫ് അലി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed