ഒഐസിസി കോഴിക്കോട് ഫെസ്റ്റ്: ക്രിക്കറ്റ് ടൂർണമെന്റിൽ ഒഐസിസി ടീമിന് കിരീടം


പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ:

ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കോഴിക്കോട് ഫെസ്റ്റ് 2025-26' ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഒഐസിസി ടീം ജേതാക്കളായി. ആലിയിലെ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ R3 വാരിയേഴ്സിനെ പരാജയപ്പെടുത്തിയാണ് ഒഐസിസി കിരീടം നേടിയത്. ഹാർഡ് ടെന്നീസ് ബോളിൽ സംഘടിപ്പിച്ച ഈ ടൂർണമെന്റിൽ ബഹ്‌റൈനിലെ എട്ട് പ്രമുഖ ടീമുകളാണ് പങ്കെടുത്തത്.

വിജയികൾക്കുള്ള ട്രോഫി ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം വിതരണം ചെയ്തു. റണ്ണറപ്പായ R3 വാരിയേഴ്സിനുള്ള ട്രോഫി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം കൈമാറി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത നിതിൻ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്', 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരങ്ങൾ കരസ്ഥമാക്കി. മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ട ബിച്ചുവിന് കെ.പി കുഞ്ഞമ്മദ് ട്രോഫി സമ്മാനിച്ചു. മനു മാത്യു, അഷ്റഫ് പുതിയപാലം എന്നിവർ ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

ടൂർണമെന്റ് കൺവീനർമാരായ അഷ്‌റഫ്‌ പുതിയപാലം, ഷൈജാസ് ആലോക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ ഒഐസിസി നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും സംബന്ധിച്ചു. കോഴിക്കോട് ഫെസ്റ്റിന്റെ ഭാഗമായി വരും ദിവസങ്ങളിലും വൈവിധ്യമാർന്ന കലാ-കായിക പരിപാടികൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

sfdsg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed