ബഹ്‌റൈനിൽ ഫെബ്രവരി 1 മുതൽ സ്മാർട്ട് ക്യാമറകൾ; നിയമലംഘകർക്ക് പിടിവീഴും


പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ:

രാജ്യത്ത് റോഡപകടങ്ങളും മരണങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അത്യാധുനിക സ്മാർട്ട് ക്യാമറ സംവിധാനത്തിന്റെ ആദ്യ ഘട്ടം ഞായറാഴ്ച മുതൽ പ്രവർത്തനക്ഷമമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക് ഡയറക്ടറേറ്റ് വിവിധ ഘട്ടങ്ങളിലായി നടത്തിയ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ജനുവരി മാസത്തിൽ മാത്രം ആറ് പേരുടെ ജീവൻ റോഡപകടങ്ങളിൽ പൊലിഞ്ഞ നടുക്കത്തിലാണ് രാജ്യം കർശന നടപടികളിലേക്ക് നീങ്ങുന്നത്.

പുതിയ സംവിധാനം വഴി അമിതവേഗത, ചുവപ്പ് സിഗ്നൽ മറികടക്കൽ, എമർജൻസി ലൈൻ ഉപയോഗിക്കൽ എന്നിവ കൃത്യമായി കണ്ടെത്താനാകും. കൂടാതെ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, കുട്ടികളെ മുൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യുക, തെറ്റായ വരിയിലൂടെയുള്ള ഡ്രൈവിംഗ്, പെട്ടെന്നുള്ള വരി മാറൽ എന്നിവയും ക്യാമറക്കണ്ണിൽ കുടുങ്ങും. കനത്ത വാഹനങ്ങൾ വലതുവശത്തെ വരി പാലിക്കാതിരിക്കുന്നതും തിരക്കേറിയ സമയങ്ങളിൽ നിരത്തിലിറങ്ങുന്നതും അനുവദനീയമായതിലും കൂടുതൽ ടിന്റ് ഗ്ലാസുകളിൽ ഉപയോഗിക്കുന്നതും ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കും.

ട്രാഫിക് പിഴകളെക്കുറിച്ചുള്ള അറിയിപ്പുകൾ തത്സമയം ലഭിക്കുന്നതിനായി പൗരന്മാരും താമസക്കാരും eTraffic ആപ്പ് വഴിയോ 'MyGov' ആപ്പ് വഴിയോ തങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം മാത്രം രാജ്യത്ത് നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഷെയ്ഖ് ഈസ ബിൻ സൽമാൻ ഹൈവേയിൽ കാർ മറിഞ്ഞുണ്ടായ അപകടവും സാഖിറിലും ഈസ ടൗണിലും നടന്ന ദാരുണമായ അപകടങ്ങളും രാജ്യത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ജനുവരി ഒന്നിന് ഇന്ത്യൻ യുവതി മരിച്ചതായിരുന്നു ഈ വർഷത്തെ ആദ്യത്തെ റോഡ് അപകട മരണം. 2022 മുതൽ 2025 വരെയുള്ള മൂന്ന് വർഷങ്ങളിൽ ആകെ 172 പേർക്കാണ് വാഹനാപകടത്തിൽ ബഹ്റൈനിൽ ജീവൻ നഷ്ടമായത്.

article-image

gjgj

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed