ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റിയിൽ റിപ്പബ്ലിക് ദിനാഘോഷം; പി.റ്റി. ജോസഫ് പതാക ഉയർത്തി
പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ
ഭാരതത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി (സിംസ്) സമുചിതമായി ആഘോഷിച്ചു. സിംസ് അങ്കണത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ പ്രസിഡന്റ് പി.റ്റി. ജോസഫ് ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി.
രാജ്യത്തോടുള്ള പൗരന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് ചടങ്ങിൽ പങ്കെടുത്തവർക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ്, ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ എന്നിവർ റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു സംസാരിച്ചു.
ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും ട്രഷറർ ജേക്കബ് വാഴപ്പിള്ളി നന്ദിയും രേഖപ്പെടുത്തി. അസിസ്റ്റന്റ് ട്രഷറർ ജെയ്സൺ മഞ്ഞളി, ലിയോൺസ് ഇട്ടിര, ലേഡീസ് വിംഗ് വൈസ് പ്രസിഡന്റ് ജിൻസി ലിയോൺസ്, ട്രഷറർ സുനു ജോസഫ്, ഷാന്റി ജെയിംസ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പ്രവാസി സമൂഹത്തിന്റെ ഐക്യം നിലനിർത്താനും ചടങ്ങ് ആഹ്വാനം ചെയ്തു.
gfgfg


