ബിജുമോൻ മോഹന് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (പാപ്പ) യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിജുമോൻ മോഹന് യാത്രയയപ്പ് നൽകി. കഴിഞ്ഞ മൂന്ന് വർഷമായി അസോസിയേഷൻ ക്രിക്കറ്റ് ടീമിനെ നയിച്ചിരുന്ന ബിജുമോൻ, ജോലിസംബന്ധമായ മാറ്റത്തെത്തുടർന്ന് അയർലണ്ടിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ആദരവ് ഒരുക്കിയത്.

അദ്‌ലിയയിലെ കലവറ റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികൾ ബിജുമോന്റെ സേവനങ്ങളെ പ്രശംസിച്ചു. അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ലേഡീസ് വിംഗ് ഭാരവാഹികൾ എന്നിവർക്കൊപ്പം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. മുൻ സ്പോർട്സ് കൺവീനർ അരുൺ കുമാർ, താരം രാകേഷ് എന്നിവരും പങ്കെടുത്തു.

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ കായിക പ്രവർത്തനങ്ങളിൽ ബിജുമോൻ നൽകിയ മികച്ച സംഭാവനകൾക്ക് ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. അസോസിയേഷന്റെ സ്നേഹോപഹാരമായി മൊമെന്റോ അദ്ദേഹത്തിന് കൈമാറി.

article-image

ddsf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed