യൂണിറ്റി ബഹ്‌റൈൻ മലയാളം ക്ലാസ് വിദ്യാർത്ഥികൾക്കായി പരിശീലന സെഷൻ സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് യൂണിറ്റി ബഹ്‌റൈൻ (UNITI Bahrain) മലയാളം ക്ലാസ് വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലന സെഷൻ സംഘടിപ്പിച്ചു. “Writing is Your Own Story” എന്ന വിഷയത്തിൽ നടന്ന സെഷന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ പ്രൊഫസർ ഡോ. സെന്തിൽകുമാർ നേതൃത്വം നൽകി.
വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും സ്വന്തം ചിന്തകളെയും ആശയങ്ങളെയും സർഗ്ഗാത്മകമായി അവതരിപ്പിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനുമാണ് ഈ പരിശീലനം ലക്ഷ്യമിട്ടത്. വരാനിരിക്കുന്ന പരീക്ഷകൾക്ക് മുന്നോടിയായി കുട്ടികളുടെ മാനസികമായ ഒരുക്കത്തിനും വ്യക്തിത്വ വികസനത്തിനും സെഷൻ ഏറെ സഹായകമായി.
യൂണിറ്റി പ്രസിഡന്റ് ശ്രീ. പ്രസന്നകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി രമ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. പരിപാടിയിൽ ഡോ. സെന്തിൽകുമാറിനെ ആദരിച്ചു. ചാരിറ്റി കോർഡിനേറ്റർ സുദീപ് രാഘവൻ, മാർഗദർശി അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. സൗമ്യ സെന്തിൽ നന്ദി രേഖപ്പെടുത്തി.
യൂണിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ സനോജ്, ഗായത്രി പ്രശാന്ത്, വിനീഷ്, അനുഷ സുജിത്, മലയാളം ക്ലാസ് അധ്യാപകരായ ഷീന അനിൽ, രതി ഹരിദാസ് എന്നിവരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
sdfsdf


