വാട്ടർ ഗാർഡൻ സിറ്റിയിൽ മാരത്തൺ; 'ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്' ടീമിന് ആദരം
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
ബഹ്‌റൈൻ കാറ്റലിസ്റ്റ് ഡിസെബിലിറ്റീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ "വൈകല്യമുള്ളവർക്ക് പ്രചോദനമാകുക" എന്ന ശീർഷകത്തിൽ വാട്ടർ ഗാർഡൻ സിറ്റിയിൽ മാരത്തൺ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാർക്ക് കരുത്തും പ്രചോദനവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ കായിക സംഗമം നടത്തിയത്.
മരത്തണിനോടനുബന്ധിച്ച് നടന്ന ഫെസ്റ്റിവലിൽ 'ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്' പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സന്ദർശകർക്കായി സജീകരിച്ച 'കൈൻഡ്‌നെസ് കോർണർ' ശ്രദ്ധേയമായി. മൈലാഞ്ചി ഡിസൈനുകൾ, അറബി ഭാഷാ പാഠങ്ങൾ, ചിത്രരചന, കളറിംഗ്, ഫേസ് പെയിന്റിംഗ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഇവിടെ സൗജന്യമായി ഒരുക്കിയിരുന്നു.
സന്നദ്ധ സേവന രംഗത്തെ ഈ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് 'ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്' ടീമിന് ബഹ്‌റൈൻ കാറ്റലിസ്റ്റ് ഡിസെബിലിറ്റീസ് ഓർഗനൈസേഷൻ പ്രത്യേക അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
നിരവധി മത്സരാർത്ഥികളുടെയും കാണികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, ഓർഗനൈസേഷൻ ചെയർമാൻ മുഹമ്മദ് റിയാദ് മർസൂക്കിൽ നിന്ന് ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫും ഹുസൈൻ വയനാട്ടും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
fgfdg


