വോയിസ് ഓഫ് ട്രിവാൻഡ്രം നാലാം വാർഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ആഘോഷിച്ചു
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
ബഹ്‌റൈനിലെ തിരുവനന്തപുരം പ്രവാസികളുടെ കൂട്ടായ്മയായ വോയിസ് ഓഫ് ട്രിവാൻഡ്രം (VOT) സംഘടനയുടെ നാലാം വാർഷികവും 2026-2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ജനുവരി 16-ന് കെ.സി.എ ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുത്തു.
പുതിയ ഭാരവാഹികൾ: സിബി കെ. കുര്യൻ (പ്രസിഡന്റ്), ആനന്ദ് വേണുഗോപാൽ നായർ (വൈസ് പ്രസിഡന്റ്), വിനീഷ് എസ്. (സെക്രട്ടറി), മണിലാൽ കെ. (ട്രെഷറർ), പ്രദീപ് മാധവൻ (ജോ. സെക്രട്ടറി), പി.കെ. ജയചന്ദ്രൻ (മെമ്പർഷിപ്പ് സെക്രട്ടറി), അംജിത് എം. (എന്റർടൈൻമെന്റ് സെക്രട്ടറി), ശരൺ മോഹൻ (സ്‌പോർട്‌സ് സെക്രട്ടറി), മൂർത്തി എസ്. ദാസ് (ചാരിറ്റി സെക്രട്ടറി). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സെൻ ചന്ദ്രബാബു, ഷംനാദ് അലി, ഷീബ ഹബീബ്, നിമ്മി എസ്.വി. എന്നിവരെയും തിരഞ്ഞെടുത്തു.
വനിതാ വിഭാഗം ഭാരവാഹികളായി ഷീബ ഹബീബ് (പ്രസിഡന്റ്), പ്രിയങ്ക മണികണ്ഠൻ (വൈസ് പ്രസിഡന്റ്), നിമ്മി എസ്.വി. (സെക്രട്ടറി), മിനി സന്തോഷ് (ജോ. സെക്രട്ടറി) എന്നിവർ ചുമതലയേറ്റു.
വാർഷികത്തോടനുബന്ധിച്ച് നടന്ന 'സൗഹൃദ രാവ് 2026' കലാപരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. വോയിസ് ഓഫ് ട്രിവാൻഡ്രം കലാകാരന്മാരുടെ പരിപാടികൾക്ക് പുറമെ, വി.ഒ.ടി മ്യൂസിക് ടീം അവതരിപ്പിച്ച ഗാനമേളയും സഹൃദയ നാടൻപാട്ട് സംഘത്തിന്റെ പെർഫോമൻസും അരങ്ങേറി.
ഷി മെഡിക് സ്ഥാപക ഹസ്‌നി അലി കരിമി മുഖ്യാതിഥിയായിരുന്നു. ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ഡോ. പി.വി. ചെറിയാൻ, ജെയിംസ് ജോൺ (KCA), ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് വി.എം. വിദ്യാധരൻ, കെ.ടി. സലിം (BDK), വർഗീസ് കാരയ്ക്കൽ (BKS സെക്രട്ടറി) തുടങ്ങി സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
fsf


