ഗൾഫ് രാജ്യങ്ങളിൽ ഇറാൻ്റെ മിസൈൽ ആക്രമണം തുടരുന്നു: ബഹ്‌റൈനിൽ ഒരാൾ കൊല്ലപ്പെട്ടു; കപ്പലിന് തീപിടിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന മിസൈൽ ആക്രമണം മൂന്നാം ദിവസവും തുടരുന്നു. തിങ്കളാഴ്ച പുലർച്ചെ അബുദാബി, ദുബായ്, ദോഹ, മനാമ, കുവൈറ്റ് സിറ്റി എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഇറാൻ ഈ ആക്രമണങ്ങൾ നടത്തുന്നത്.

ഇറാൻ്റെ ആക്രമണത്തിൽ ബഹ്‌റൈനിൽ ഒരാൾ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച ആരംഭിച്ച സംഘർഷത്തിൽ ബഹ്‌റൈനിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. ഇതോടെ ഗൾഫ് രാജ്യങ്ങളിലാകെ മരിച്ചവരുടെ എണ്ണം അഞ്ചായി. സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് വിദേശ കപ്പലിന് തീപിടിച്ച സംഭവത്തിലാണ് ഒരു ഏഷ്യൻ തൊഴിലാളി മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരിക്കുന്നത്.

മേഖലയിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ജനവാസ മേഖലകൾ, ഹോട്ടലുകൾ എന്നിവയുൾപ്പെടെയുള്ള സിവിൽ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെയും ആക്രമണമുണ്ടായി. സമാധാനത്തിൻ്റെ കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന ഗൾഫ് മേഖലയിൽ ഇതാദ്യമായാണ് ഇത്രയും രൂക്ഷമായ മിസൈൽ വർഷം ഉണ്ടാകുന്നത്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയതായും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.

article-image

adswwadsadsw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed